മലയാളം ഫൌണ്ടേഷന് സിനിമ പുരസ്കാരം അരവിന്ദന് നെല്ലുവായിക്ക്
മുംബൈ: മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മലയാളം ഫൌണ്ടേഷന് എന്ന സന്നദ്ധസംഘടനയുടെ 2011 -ലെ സിനിമ പുരസ്കാരത്തിന് അരവിന്ദന് നെല്ലുവായി അര്‍ഹനായി. മികച്ച സംവിധായകനുള്ള പുരസ്കാരത്തിന്നാണ് അരവിന്ദനെ തെരഞ്ഞെടുത്തത് .ഇന്നലയെത്തേടി എന്ന കുട്ടികളുടെ ചിത്രത്തിന്ടെ സംവിധാനത്തിന്നു പുറമേ കഥയും തിരക്കഥയും രചിച്ചിട്ടുള്ളതും അരവിന്ദനാണ് . പ്രശസ്ത സിനിമാനടന് ടി.ജി. രവി മുഖ്യകഥാപാത്രത്തെ അവതരിപ്പിച്ച ചിത്രത്തില്‍ പുതുമുഖങ്ങളായ നിരവധി കുട്ടികളും സിനിമ-നാടക രംഗത്തെ നടന്മാരും അഭിനയിച്ചിട്ടുണ്ട്.
അന്തരിച്ച പ്രശസ്ത ചലച്ചിത്രകാരന് ലോഹിതദാസിന്ടെ ഉള്‍പ്പെടെ പ്രമുഖ ചലച്ചിത്രസംവിധായകരുടെ ചിത്രങ്ങളില്‍ പ്രോഡക്ഷന്‍ എക്സിക്യൂട്ടീവായി പ്രവര്‍ത്തിച്ചിട്ടുള്ള അരവിന്ദന് നെല്ലുവായിയുടെ ആദ്യ ചലച്ചിത്രസംരഭമാണ് ഇന്നലയെത്തേടി എന്ന കുട്ടികളുടെ സിനിമ. നഗരവാസികളായ കുട്ടികളും അവരുടെ മാതാപിതാക്കളും അവഗണിക്കുന്ന ചില സത്യങ്ങളിലേക്ക് വിരല്‍ചൂണ്ടുന്നതായിരുന്നു ഏറെ നിരൂപകപ്രശംസ നേടിയ പ്രസ്തുത ചിത്രം. മൂല്യബോധവും നന്മയുമുള്ള ഒരു തലമുറ മാനുഷികതയും സ്നേഹവും സഹജീവിക്കു പകര്‍ന്നു നല്‍കുമെന്ന് ഈ സിനിമ സാക്ഷ്യപ്പെടുത്തുന്നു.
കുട്ടികളില്‍ നന്മയും നീതിബോധവും വളര്‍ത്തിയെടുക്കാനും അതോടൊപ്പം അവരുടെ സാംസ്കാരികപ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനുമായി ലക്ഷ്യമിട്ട് തൃശൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ചില്‍ഡ്രന്‍സ് ഫിലിം ക്ലബ്ബിന്ടെ ഡയറക്ടര്‍കൂടിയാണ് അരവിന്ദന് നെല്ലുവായി. നിരവധി കഥകള്‍ എഴുതിയിട്ടുണ്ട്.
ഓഗസ്റ്റ് അവസാനവാരം തൃശൂര്‍ വെച്ച് നടക്കുന്ന ചടങ്ങില്‍ മലയാളം ഫൌണ്ടേഷന്-ന്ടെ മറ്റു പുരസ്കാരങ്ങല്ക്കൊപ്പം സിനിമ പുരസ്കാരവും നല്‍കുന്നതാണെന്ന് ചെയര്മാന് എന്‍. രാജശേഖരന്‍നായര്‍ പത്രക്കുറിപ്പിലൂടെ അറിയിച്ചു. അര്‍ഹിക്കുന്ന അംഗീകാരങ്ങള്‍ ഇതുവരെ തേടിയെത്താത്ത പ്രതിഭാധനര്ക്കാണ് പ്രധാനമായും മലയാളം ഫൌണ്ടേഷന് വിവിധമേഖലകളില്‍ പു രസ്കാരങ്ങള്‍ നല്‍കുന്നത്.
No comments:
Post a Comment